World

ട്രംപിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകളെ വിമര്‍ശിച്ച ബോക്‌സിങ് താരം

വാഷിങ്ടണ്‍: റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിംവിരുദ്ധ പരാമര്‍ശങ്ങളോട് ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. മുസ്‌ലിംകള്‍ യുഎസിലേക്ക് പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തണമെന്ന ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരേയായിരുന്നു മുഹമ്മദ് അലി കഴിഞ്ഞ ഡിസംബറില്‍ വിമര്‍ശനമുയര്‍ത്തിയത്.
രാഷ്ട്രീയ നേതാക്കള്‍ അമേരിക്കക്കാര്‍ക്കിടയില്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള യാഥാര്‍ഥ്യങ്ങള്‍ക്കു പകരം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ല. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. അതിന്റെ പേരുപയോഗിച്ച് ചിലര്‍ സ്വാര്‍ഥലാഭത്തിനായുള്ള പ്രവൃത്തികള്‍ ചെയ്യുന്നതിനെ എതിര്‍ക്കുന്നു.
അത്തരം പ്രവൃത്തികളുടെ പേരില്‍ ഇസ്‌ലാമിനെ വിലയിരുത്താനാവില്ലെന്നും എന്‍ബിസി ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് അലി പറഞ്ഞിരുന്നു. ട്രംപിന്റെ പേര് എടുത്തുപറയാതെ യുഎസില്‍ മുസ്‌ലിം വിലക്കേര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന നേതാക്കള്‍ എന്നു പറഞ്ഞായിരുന്നു മുഹമ്മദ് അലി തന്റെ വിമര്‍ശനം രേഖപ്പെടുത്തിയത്.
Next Story

RELATED STORIES

Share it