Flash News

ട്രംപിന്റെ മുന്‍ സഹായി എഫ്ബിഐ മുമ്പാകെ ഹാജരായി



വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുമായി ബന്ധപ്പെട്ട ആരോപണത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് കാംപയിന്‍ മുന്‍ മാനേജര്‍ പോള്‍ മാന്‍ഫര്‍ട്ട് എഫ്ബിഐ മുമ്പാകെ ഹാജരായി. ഉെക്രയ്ന്‍ രാഷ്ട്രീയ നേതാവുമായുള്ള കാരാറില്‍ യുഎസിനെ കബളിപ്പിക്കാന്‍ ഗൂഢാലോചന നടത്തി എന്ന ആരോപണത്തില്‍ മാന്‍ഫര്‍ട്ടിനെതിരേ എഫ്ബിഐ കുറ്റം ചുമത്തി. മാന്‍ഫര്‍ട്ടിനെതിരേ 12 കേസുകളും അദ്ദേഹത്തിന്റെ സഹായി റിക്ക്‌ഗേറ്റ്‌സിനെതിരേ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. നികുതി വെട്ടിപ്പു കേസും മാന്‍ഫര്‍ട്ടിനെതിരേ ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തു. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റഷ്യയുടെ ഇടപെട—ലുമായി ബന്ധപ്പെട്ട ആദ്യ കേസു കൂടിയാണിത്്. യുഎസ് രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനമുള്ള മാന്‍ഫര്‍ട്ട് ട്രംപിന്റെ ഉപദേശകരില്‍ ഒരാളായിരുന്നു. ഉെക്രയ്‌നിലെ റഷ്യന്‍ അനുകൂല നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം പുറത്തായതോടെയാണ് ട്രെംപ് മാനേജര്‍ സ്ഥാനത്തുനിന്നു നീക്കിയത്.
Next Story

RELATED STORIES

Share it