World

ട്രംപിന്റെ മുന്‍ ഉപദേശകന്14 ദിവസം തടവ്

വാഷിങ്ടണ്‍: 2016 തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് ജോര്‍ജ് പാപഡോപൗലോസി(31)നെ യുഎസ് ഡിസ്ട്രിക്ട് കോടതി 14 ദിവസത്തെ തടവിനു ശിക്ഷിച്ചു. റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന എഫ്ബിഐ ഉദ്യോഗസ്ഥരോട് ജോര്‍ജ് കളവുപറഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 14 ദിവസം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള ജഡ്ജി റാന്‍ഡോള്‍ഫ് മോസിന്റെ ശിക്ഷാവിധി. റഷ്യയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് സത്യം മറച്ചുവച്ചതില്‍ ലജ്ജിക്കുന്നതായി പാപഡോപൗലോസ് കോടതിയില്‍ പറഞ്ഞു. റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന ആദ്യ ഉപദേഷ്ടാവാണ് ജോര്‍ജ്. 14 ദിവസത്തെ ജയില്‍ശിക്ഷയ്ക്കു പുറമെ ഒരുവര്‍ഷത്തെ നല്ലനടപ്പിനും 200 മണിക്കൂര്‍ നിര്‍ബന്ധിത സാമൂഹിക സേവനത്തിനും 9,500 ഡാളര്‍ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലില്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പങ്കുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ കൗണ്‍സില്‍ റോബര്‍ട്ട് മുള്ളറുടെ അന്വേഷണത്തോട് ഒരു വര്‍ഷത്തിലേറെയായി പാപഡോപൗലോസ് സഹകരിക്കുന്നുണ്ട്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ റഷ്യയുമായി ബന്ധം സ്ഥാപിക്കാന്‍ പാപഡോപൗലോസിനെ പ്രോല്‍സാഹിപ്പിച്ചിരുന്നതായും പറയുന്നു.ജോര്‍ജ് പാപഡോപൗലോസ് ലണ്ടനില്‍ പെട്രോളിയം അനലിസ്റ്റ് ആയി പ്രവര്‍ത്തിച്ച് വരികെയാണ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വിദേശനയ ഉപദേഷ്ടാവായി ചുമതലയേല്‍ക്കുന്നത്.
Next Story

RELATED STORIES

Share it