Flash News

ട്രംപിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്ത് ഹിന്ദുസേന

ട്രംപിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്ത് ഹിന്ദുസേന
X
[caption id="attachment_155528" align="aligncenter" width="400"] ഫയല്‍ഫോട്ടോ[/caption]

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 71ാം പിറന്നാള്‍ വിപുലമായി ആഘോഷിക്കാന്‍ ഒരുങ്ങി ഹിന്ദുസേനക്കാര്‍. പിറന്നാള്‍ ആഘോഷത്തോടൊപ്പം തന്നെ ട്രംപിന്റെ ഫോട്ടോ എക്‌സിബിഷനും നടത്തുമെന്നാണ് അറിയുന്ന വിവരം. ജന്തര്‍ മന്ദറില്‍ വച്ചാണ് ഫോട്ടോ എക്‌സിബിഷന്‍. സേനയുടെ ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്തയുടെ പേരില്‍ ഇറക്കിയ ക്ഷണക്കത്തുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉച്ചയ്ക്ക് ഒരുമണിക്കാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുന്നത്. ട്രംപിന്റെ കുട്ടിക്കാലത്തെ ഫോട്ടോയും പുതിയ ഒരു ഫോട്ടോയും ഉപയോഗിച്ചു കൊണ്ടാണ് ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ട്രംപിന്റെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ച ഹിന്ദു സേനക്കാര്‍ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിനായി പ്രത്യേക പ്രാര്‍ഥനയും പൂജയും നടത്തിയിരുന്നു.
Next Story

RELATED STORIES

Share it