Flash News

ട്രംപിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥന്‍ രാജിവച്ചു



ബെയ്ജിങ്: പാരിസ് കലാവസ്ഥാ ഉടമ്പടിയില്‍നിന്നു പിന്‍മാറിയ യുഎസ് പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യുഎസ് നയതന്ത്രജ്ഞന്‍ രാജിവച്ചു. ചൈനീസ് തലസ്ഥാനമായ ബെയ്ജിങിലെ എംബസിയിലെ ഡെപ്യൂട്ടി മിഷന്‍ ഡയറക്ടര്‍ ഡേവിഡ് റാങ്കാണ് രാജി സമര്‍പ്പിച്ചത്. രാജി വിവരം യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചു. ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം ഡേവിഡ് റാങ്കിന്റേതു മാത്രമാണെന്നായിരുന്നു വാര്‍ത്തയോടുള്ള ബെയ്ജിങ് എംബസിയുടെ പ്രതികരണം. അദ്ദേഹം മികച്ച ഉദ്യഗസ്ഥനായിരുന്നെന്നും എംബസി വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
Next Story

RELATED STORIES

Share it