ട്രംപിനോടൊപ്പം പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടെന്ന് ഇയു

ബ്രസ്സല്‍സ്: റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ യുഎസുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ യൂറോപ്യന്‍ യൂനിയന് ബുദ്ധിമുട്ടാണെന്ന് ഇയു കമ്മീഷണര്‍. ട്രംപിനെ പിന്തുണയ്ക്കണോ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ പിന്തുണയ്ക്കണോ എന്ന കാര്യം ഇയു ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍, ട്രംപ് സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കില്ലെന്നാണ് പ്രതീക്ഷയെന്നും സാമ്പത്തിക കാര്യ കമ്മീഷണര്‍ പിയറി മോസ്‌കോവിസി അറിയിച്ചു. ട്രംപിന്റെ ഭരണത്തോട് സഹകരിക്കുക ബുദ്ധിമുട്ടാണ്. ഒരു രാഷ്ട്രീയനേതാവെന്ന നിലയില്‍ ട്രംപിനെ അംഗീകരിക്കുക പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it