World

ട്രംപിനെ സ്വാഗതം ചെയ്യില്ലെന്ന് ലണ്ടന്‍ മേയര്‍

വാഷിങ്ടണ്‍: ലണ്ടന്‍ നഗരത്തിലേക്കു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഔദ്യോഗികമായി സ്വാഗതം ചെയ്യില്ലെന്നു മേയര്‍ സാദിഖ് ഖാന്‍. സഹിഷ്ണുതയുടെയും വൈവിധ്യങ്ങളുടെയും നഗരമാണു ലണ്ടന്‍. മേയറെന്ന നിലയില്‍ ലണ്ടന്‍ ജനതയുടെ താല്‍പര്യങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിനെക്കുറിച്ചാണു താന്‍ സംസാരിക്കുന്നത്. ട്രംപിന്റെ ലണ്ടന്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സ്വീകരിേക്കണ്ട സുരക്ഷാ നടപടികളെക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു ഖാന്‍. ട്രംപിന്റെ ലണ്ടന്‍ സന്ദര്‍ശനം റദ്ദാക്കണമെന്നു താന്‍  ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേയ്‌യോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it