ട്രംപിനെതിരേ വിമര്‍ശനവുമായി റോംനി

വാഷിങ്ടണ്‍: റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മീറ്റ് റോംനി. റിപബ്ലിക്കന്‍ പാര്‍ട്ടി ട്രംപിനെ തള്ളിക്കളയണമെന്നും ട്രംപ് തട്ടിപ്പുകാരനാണെന്നും സത്യസന്ധനല്ലെന്നും റോംനി പറഞ്ഞു. എന്നാല്‍, റോംനി തോറ്റ സ്ഥാനാര്‍ഥിയാണെന്നും തിരഞ്ഞെടുപ്പില്‍ തന്റെ വിജയം കണ്ട് ആശങ്കപ്പെടേണ്ടെന്നും ട്രംപ് പരിഹസിച്ചു. ട്രംപിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ പാര്‍ട്ടിയിലെ നിരവധി മുതിര്‍ന്ന നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ സംബന്ധിച്ച ട്രംപിന്റെ കാഴ്ചപ്പാട് അംഗീകരിക്കാനാവില്ലെന്നു കാണിച്ച് റിപബ്ലിക്കന്‍ ദേശീയ സുരക്ഷാസമിതിയിലെ ഒരു കൂട്ടം നേതാക്കള്‍ തുറന്ന കത്തെഴുതിയിരുന്നു. പാര്‍ട്ടിക്കും രാജ്യത്തിനും ട്രംപിന്റെ നയങ്ങള്‍ ഭീഷണിയാണെന്ന് റോംനി പറഞ്ഞു.
ട്രംപ് സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം പോലെ ഒരു മൂല്യവുമില്ലാത്തതാണ് അയാളുടെ വാഗ്ദാനങ്ങളെന്നും റോംനി പറഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ വിജയത്തിലേക്കാണ് ട്രംപിന്റെ സ്ഥാനാര്‍ഥിത്വം വഴി േപാവുന്നതെന്നും റോംനി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it