World

ട്രംപിനെതിരേ കോണ്‍ഗ്രസ് അന്വേഷണം വേണമെന്ന ആവശ്യം വൈറ്റ് ഹൗസ് തള്ളി

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപിനെതിരായ ലൈംഗിക പീഡന ആരോപണം കോണ്‍ഗ്രസ് അന്വേഷിക്കണമെന്ന ഇരകളുടെ ആവശ്യം വൈറ്റ് ഹൗസ് തള്ളി. ട്രംപിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതിലൂടെ ജനം ഈ ആരോപണം തള്ളിയിരിക്കുകയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ട്രംപ് അപമര്യാദയായി പെരുമാറിയെന്നും അതു കോണ്‍ഗ്രസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടു വനിതകള്‍ രംഗത്തെത്തിയിരുന്നു.  അതേസമയം, ട്രംപ് രാജിവയ്ക്കണമെന്നു ഡെമോക്രാറ്റിക് സെനറ്റര്‍ കഴ്‌സറ്റീന്‍ ഗില്ലിബ്രാന്‍ഡ് ആവശ്യപ്പെട്ടു. നേരത്തേ രണ്ടു സെനറ്റര്‍മാരും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിനെതിരേ പരാതിയുമായി രംഗത്തെത്തിയ സ്ത്രീകളാണ് വീണ്ടും അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമാ നിര്‍മാതാക്കളും രാഷ്ട്രീയ നേതാക്കളുമടക്കമുള്ള പ്രമുഖരില്‍ നിന്നു തങ്ങള്‍ക്കു നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തി ഈയിടെ നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങള്‍ വീണ്ടും പരാതിയുമായി രംഗത്തെത്തിയതെന്ന് ഇരകള്‍ വ്യക്തമാക്കി. ട്രംപിനെതിരേ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണവും പരിശോധിക്കുമെന്നു കഴിഞ്ഞ ദിവസം യുഎന്‍ അംബാസഡര്‍ നിക്കി ഹാലി പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it