Flash News

ട്രംപിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല: പാനമയിലെ അമേരിക്കന്‍ അംബാസഡര്‍ രാജിവച്ചു

ട്രംപിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല: പാനമയിലെ അമേരിക്കന്‍ അംബാസഡര്‍ രാജിവച്ചു
X
വാഷിംഗ്ടണ്‍: പാനമയിലെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ ഫീലി രാജിവച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാജി. പ്രസിഡന്റിന്റെ പല നയങ്ങളോടും യോജിക്കാന്‍ സാധിക്കുന്നില്ലെന്നും ഫീലി പറഞ്ഞു.



ഈ സാഹചര്യത്തില്‍ രാജിയല്ലാതെ മറ്റു വഴിയില്ലെന്നും രാജിക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യംഅമേരിക്കന്‍ വിദേശകാര്യ വകുപ്പും വൈറ്റ്ഹൗസും സ്ഥിരീകരിച്ചു. എന്നാല്‍ വ്യക്തിഗത കാരണങ്ങളാലാണ് രാജിയെന്നാണ് വൈറ്റ്ഹൗസ് വിശദീകരണം.
Next Story

RELATED STORIES

Share it