Second edit

ട്യൂമര്‍ തടയാന്‍

രോഗങ്ങള്‍ തടയുന്നതിനു വ്യായാമം ഉപകരിക്കുമെന്നതില്‍ തര്‍ക്കത്തിനു വകയില്ല. പക്ഷേ, അതെങ്ങനെയെന്ന് കൃത്യമായി പറയുക ബുദ്ധിമുട്ടാണ്. ഡെന്‍മാര്‍ക്കിലെ കോപന്‍ഹേഗന്‍ യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ വെര്‍നീല്‍ ഹയ്മനും സംഘവും, വ്യായാമം ചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ എന്തു സംഭവിക്കുന്നുവെന്നു പരിശോധിച്ചിരുന്നു. അര്‍ബുദരോഗം തടയുന്നതിനു വ്യായാമം സഹായിക്കുമോ എന്നാണ് അവര്‍ അന്വേഷിച്ചത്.
എലികളെ വച്ചായിരുന്നു പരീക്ഷണം. നന്നായി ഓടാനും ചാടാനും പ്രോല്‍സാഹനം നല്‍കിക്കൊണ്ട് വളര്‍ത്തിയ എലികളില്‍ അവര്‍ കരളിനെയും ശ്വാസകോശത്തെയും ചര്‍മത്തെയും ബാധിക്കുന്ന അര്‍ബുദകോശങ്ങള്‍ കുത്തിവച്ചു. ശരീരചലനത്തിനു വലിയ സൗകര്യമില്ലാത്ത എലികളെയും ഇതേപോലെ പരീക്ഷണവിധേയമാക്കി. വ്യായാമം ലഭിക്കുന്ന എലികളില്‍ അര്‍ബുദമുഴകള്‍ കുറവായിരുന്നു. മുഴകള്‍ വളരുന്നത് തടയുന്ന കോശങ്ങള്‍ അവയില്‍ കൂടുതല്‍ കണ്ടു. ശരീരത്തില്‍ ആവശ്യമില്ലാത്ത വൈറസുകള്‍ കടന്നുവരുന്നതിനെക്കുറിച്ച് മുന്നറിയിപ്പു നല്‍കുകയും അവ നശിപ്പിക്കുകയും ചെയ്യുന്ന കോശങ്ങളും അവയില്‍ കൂടുതല്‍ ഉണ്ടായിരുന്നു.
അതിനൊക്കെ കാരണം വ്യായാമം ചെയ്യുമ്പോള്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന അഡ്രീനലിന്‍ ആണെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. എന്നാല്‍, അതുമാത്രം മതിയായിരുന്നില്ല. അതോടൊപ്പം ഇന്റര്‍ലുക്കിന്‍-6 എന്ന എന്‍സൈമും കൂടുതല്‍ ഉണ്ടാവുന്നു. അതിനാല്‍ രണ്ടും അര്‍ബുദത്തിനുള്ള ഔഷധങ്ങളായി ഉപയോഗിക്കാന്‍ പറ്റുമെന്ന നിഗമനത്തിലെത്താനും ഗവേഷണം സഹായിച്ചു.
Next Story

RELATED STORIES

Share it