ടോള്‍ ബൂത്തില്‍ രണ്ടു ജീവനക്കാര്‍ വെടിയേറ്റു മരിച്ചു

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ബദന്‍പൂരിലെ ടോള്‍ ബൂത്തില്‍ അക്രമികളുടെ വെടിയേറ്റ് രണ്ടു ജീവനക്കാര്‍ മരിച്ചു. ബൂത്ത് കാഷ്യര്‍ മന്‍മോഹന്‍സിങ് ശര്‍മ (60), സുരക്ഷാ ജീവനക്കാരന്‍ മഹിപാല്‍ (50) എന്നിവരാണു കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെയാണു സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ ജീവനക്കാര്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിനു പിന്നില്‍ മുന്‍വൈരാഗ്യമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതികളെ പിടികൂടാന്‍ പ്രത്യേകസംഘം രൂപീകരിച്ചതായി പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it