ടോയ്‌ലറ്റില്ല; ട്രെയിനില്‍ സൈനികരുടെ ദുരിത യാത്ര

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ച 500 അര്‍ധസൈനികര്‍ സഞ്ചരിച്ച പ്രത്യേക തീവണ്ടിയുടെ മൂന്നു ബോഗികളില്‍ ടോയ്‌ലറ്റുകള്‍ ഇല്ലായിരുന്നുവെന്നു പരാതി.
സംസ്ഥാനങ്ങളില്‍ അര്‍ധസേനയെ വിന്യസിക്കുന്ന നോഡല്‍ സേനയായ സിആര്‍പിഎഫിനും തിരഞ്ഞെടുപ്പ് കമ്മീഷനും സൈനികര്‍ പരാതി നല്‍കിയെന്നു അധികൃതര്‍ പറഞ്ഞു. ടോയ്‌ലറ്റുകള്‍ ഇല്ലാത്തതിനാല്‍ സൈനികരുടെ യാത്ര നരകമായി. സിഐഎസ്എഫിലെയും മറ്റു ചില കേന്ദ്രസേനയിലെയും സൈനികര്‍ ഈ മാസം ഒന്നിനാണ് പശ്ചിമബംഗാളിലെ ദന്‍കുനിയില്‍ നിന്ന് തമിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളിയിലേക്ക് പ്രത്യേക തിരഞ്ഞെടുപ്പ് തീവണ്ടിയില്‍ യാത്ര പുറപ്പെട്ടത്. 32 മണിക്കൂര്‍ സമയമെടുത്ത് 2000 കിലോമീറ്ററാണ് സൈനികര്‍ യാത്രചെയ്തത്. ട്രെയിനിലെ മൂന്ന് ബോഗികളില്‍ ടോയ്‌ലറ്റുകള്‍ ഇല്ലാത്ത വിവരം യൂനിറ്റ് കമാന്‍ഡര്‍, ദന്‍കുനി സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചിരുന്നു. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും കമാന്‍ഡര്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ബദല്‍ സംവിധാനമൊന്നുമുണ്ടായില്ല.
പശ്ചിമബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് തീര്‍ന്നശേഷം മെയ് 16ന്റെ തിരഞ്ഞെടുപ്പു ജോലിക്കായി തമിഴ്‌നാട്ടിലേക്കു പോവുന്നവരായിരുന്നു വണ്ടിയിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it