kannur local

ടോഡി ബോര്‍ഡ് രൂപീകരിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

കണ്ണൂര്‍: കള്ള് വ്യവസായ വികസനത്തിനായി ടോഡി ബോര്‍ഡ് രൂപീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിച്ച കുടുംബ പെന്‍ഷന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ടോഡി ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള നിയമനിര്‍മാണ നടപടികള്‍ തുടങ്ങി. ബോര്‍ഡ് രൂപീകരിച്ചു കഴിഞ്ഞാല്‍ തൊഴിലാളികള്‍ തന്നെ ഉടമകളായി മാറുമെന്നും മന്ത്രി പറഞ്ഞു. ബോര്‍ഡ് ചെയര്‍മാന്‍ കെ എം സുധാകരന്‍ അധ്യക്ഷനായി. തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്വര്‍ണമെഡല്‍ മന്ത്രി രാമചചന്ദ്രന്‍ കടന്നപ്പള്ളിയും ലാപ്‌ടോപും സ്‌കോളര്‍ഷിപ്പും പി കെ ശ്രീമതി എംപിയും വിതരണം ചെയ്തു. ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ കെ ഒ ജോര്‍ജ് റിപോര്‍ട്ട് അവതരിപ്പിച്ചു.
സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍, ബോര്‍ഡ് അംഗങ്ങളായ ടി എന്‍ രമേശന്‍, ബേബി കുമാരന്‍, വി കെ അജിത്ബാബു, പിഎ ചന്ദ്രശേഖരന്‍, പ്രകാശന്‍, ഷാജി തോമസ്, സി തങ്കച്ചന്‍, പുഞ്ചയില്‍ നാണു, പി പി കരുണാകരന്‍, കെ ടി ജോസ്, ടി കൃഷ്ണന്‍, എ ഷഹീര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it