ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തൊഴില്‍, നൈപുണ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി ഡോ. ആശാ തോമസിനെ നിയമിച്ചു. നികുതി-എക്‌സൈസ് വകുപ്പിന്റെ അധികച്ചുമതല അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് നല്‍കും. ഭക്ഷ്യസെക്രട്ടറി മിനി ആന്റണിക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെയും മുഹമ്മദ് ഹനീഷിന് കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എംഡിയുടെയും ചുമതല നല്‍കും. കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറി ജോഷി മൃണ്‍മയി ശശാങ്കിനെ ടൂറിസം അഡീഷനല്‍ ഡയറക്ടറായും നിയമിച്ചു.
Next Story

RELATED STORIES

Share it