Flash News

ടോം ഉഴുന്നാലില്‍ ഇന്നു കേരളത്തില്‍ ; വൈകീട്ട് ജന്‍മനാട്ടില്‍ വരവേല്‍പ്



കോട്ടയം: ഒന്നര വര്‍ഷത്തെ തടവില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഇന്നു കേരളത്തിലെത്തും. രാവിലെ 6നു ബംഗളൂരുവില്‍ നിന്നു യാത്രതിരിക്കുന്ന ഫാ. ടോം ഉഴുന്നാലില്‍ 7.10നു നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, സിറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയയുടെ നിയുക്ത മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കുടുംബാംഗങ്ങള്‍, സലേഷ്യന്‍ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കും. 10 മണിക്ക് എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസിലെത്തുന്ന ഫാ. ഉഴുന്നാലിലിനെ എറണാകുളം, അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. 11ന് ഇവിടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കും.12നു വരാപ്പുഴ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ ഉച്ചഭക്ഷണത്തിനു ശേഷം ജന്‍മനാടായ പാലായിലേക്കു യാത്രതിരിക്കും. ഏറെക്കാലമായി ഫാ. ടോം ഉഴുന്നാലിലിന്റെ വരവിനായി പ്രതീക്ഷയോടെ കാത്തിരുന്ന ജന്‍മനാട്ടിലെ സ്‌നേഹിതര്‍ വമ്പിച്ച സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വൈകീട്ട് 4നു പാലാ ബിഷപ്‌സ് ഹൗസില്‍ ബിഷപ്പുമാരായ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരുടെ നേതൃത്വത്തിലും സ്വീകരണം ഒരുക്കിയിട്ടുണ്ട്. ബിഷപ്‌സ് ഹൗസില്‍ നിന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രാമപുരത്തെത്തിക്കും. 5.30നു ജന്‍മനാടായ രാമപുരം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ ഫാ. ഉഴുന്നാലിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലി.  തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും.
Next Story

RELATED STORIES

Share it