ടോം ഉഴുന്നാലിന്റെ മോചനം പ്രധാനമന്ത്രി ഇടപെടണം

കൊച്ചി: ഐഎസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് നാഷനലിസ്റ്റ് കേരളാ കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തൃപ്പൂണിത്തുറയില്‍ പ്രചാരണത്തിന് എത്തുന്ന പ്രധാനമന്ത്രിക്ക് ആവശ്യമുന്നയിച്ച് നിവേദനം നല്‍കാനാണ് പാര്‍ട്ടി തീരുമാനമെന്നും അവര്‍ പറഞ്ഞു.
നാഷനലിസ്റ്റ് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കുരുവിള മാത്യൂസ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ ടോമി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it