Flash News

ടോംസ് കോളജ് : ഫീസ് തിരിച്ചു നല്‍കാന്‍ ഉത്തരവിടും



കൊച്ചി: മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജില്‍നിന്ന് വിടുതല്‍ വാങ്ങി മറ്റ് കോളജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഫീസ് തിരിച്ചുനല്‍കാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ഉത്തരവിടുമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ അറിയിച്ചു. ഇന്നലെ കൊച്ചിയില്‍ നടത്തിയ സിറ്റിങിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. തങ്ങളുടേതല്ലാത്ത കാരണത്താല്‍—കോളജ് വിട്ടതിനാല്‍ ഫീസ് തിരിച്ചുനല്‍കാനാവില്ലെന്നായിരുന്നു നേരത്തേ മാനേജ്‌മെന്റിന്റെ നിലപാട്.
Next Story

RELATED STORIES

Share it