ടൈറ്റാനിയം അഴിമതി: രാഷ്ട്രീയ നേതാക്കളുടെ പങ്ക് അന്വേഷിക്കുകയാണെന്ന്

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് വിജിലന്‍സ്. കേസ് അന്വേഷിച്ചിരുന്ന ഡിവൈഎസ്പി പ്രദീപിന്റെ സ്ഥലംമാറ്റം മൂലമാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ വൈകിയത്. പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ ഹരി വിദ്യാധരന്‍ ചുമതല ഏറ്റെടുത്തിട്ടുണ്ടെന്നും ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ മുദ്രവച്ച കവറില്‍ വിജിലന്‍സ് ഇക്കാര്യം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന്, കേസ് പരിഗണിക്കുന്നത് ജൂലൈ ഏഴിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it