ടൈറ്റാനിയം അഴിമതിഇടക്കാല റിപോര്‍ട്ട് ഒരു മാസത്തിനകം: വിജിലന്‍സ്

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസില്‍ രാഷ്ട്രീയക്കാരുടെ പങ്ക് അന്വേഷിക്കുകയാണെന്ന് വിജിലന്‍സ്. ഇതുസംബന്ധിച്ച ഇടക്കാല റിപോര്‍ട്ട് ഒരു മാസത്തിനകം ഫയല്‍ ചെയ്യുമെന്നും വിജിലന്‍സ് നിയമോപദേശകന്‍ കോടതിയെ അറിയിച്ചു. കേസ് അടുത്തമാസം വീണ്ടും പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2006ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നാണ് പരാതി. പ്ലാന്റിന്റെ നിര്‍മാണത്തിനു ആവശ്യമായ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് അന്നത്തെ മലിനീകരണ നിയന്ത്രണ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന മന്ത്രി കെ കെ രാമചന്ദ്രനില്‍ കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല സമ്മര്‍ദം ചെലുത്തിയാണ് ഫിന്‍ലാന്‍ഡിലെ കമ്പനിക്ക് കരാര്‍ നല്‍കിയത്. ഇതില്‍ അഴിമതി നടന്നുവെന്നും ഹരജിയില്‍ ആരോപിക്കുന്നു. പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരെ ഉള്‍പ്പെടുത്തി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.2006ലാണ് ടൈറ്റാനിയം അഴിമതി കേസിന്റെ അന്വേഷണം ആരംഭിച്ചത്. ഇതിനിടെ കേസ് അവസാനിപ്പിക്കണമെന്ന വിജിലന്‍സിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു. മണക്കാട് സ്വദേശി ജയിനാണ് സ്വകാര്യ ഹരജി നല്‍കിയത്.
Next Story

RELATED STORIES

Share it