ടൈംസ് ഓഫ് ഇന്ത്യ കെട്ടിടത്തില്‍ തീപ്പിടിത്തം

ന്യൂഡല്‍ഹി: നഗരത്തിലെ ടൈംസ് ഓഫ് ഇന്ത്യയുടെ കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ഇന്നലെ 2.15ഓടെ ആരംഭിച്ച തീപ്പിടിത്തം നാലു മണിയോടെയാണ് നിയന്ത്രണവിധേയമാക്കാനായത്. കെട്ടിടത്തിന്റെ നാലാം നിലയിലെ പിറകുവശത്തു നിന്നാണ് തീപടര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. അഞ്ഞൂറോളം തൊഴിലാളികള്‍ കെട്ടിടത്തിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപായമില്ല. കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപ്പെടുത്താനായെന്നും അഗ്നിശമനസേനാ വിഭാഗം പറഞ്ഞു. 25 അഗ്നിശമന യൂനിറ്റുകള്‍ എത്തിയാണ് പൂര്‍ണമായും തീ നിയന്ത്രിക്കാനായത്.
Next Story

RELATED STORIES

Share it