Cricket

ടെസ്റ്റ് രഹാനയ്ക്ക് സെഞ്ചുറി; ഇന്ത്യ 334ന പുറത്ത്

ടെസ്റ്റ് രഹാനയ്ക്ക് സെഞ്ചുറി; ഇന്ത്യ 334ന പുറത്ത്
X
rehane

ന്യൂഡല്‍ഹി:  ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 334 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ദിവസമായ ഇന്ന്അജിങ്ക്യ രഹാനയുടെ സെഞ്ചുറി(127)യുടെയും ആര്‍ അശ്വിന്റെ (56)അര്‍ദ്ധസെഞ്ചുറിയുടെയും പിന്‍ബലത്തിലാണ് ഇന്ത്യ സ്‌കോര്‍ 334ല്‍ അവസാനിപ്പിച്ചത്.

ഇമ്രാന്‍ താഹിറിന്റെ പന്തില്‍ ഡിവില്ലിയേഴ്‌സ് ക്യാച്ചെടുത്താണ് രഹാനെ പുറത്തായത്. അബോട്ടിന്റെ പന്തില്‍ ഡിവില്ലിയേഴ്‌സ് തന്നെ ക്യാച്ചെടുത്താണ് അശ്വിന്‍ പുറത്തായത്.
മറുപടി ബാറ്റിങാരംഭിച്ച ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെടുത്തിട്ടുണ്ട്.എല്‍ഗറിന്റെ വിക്കറ്റാണ്(17) ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ബവൂമയും(20), ഹാഷിം അംലയു(1)മാണ് ക്രീസില്‍.
ഏഴിന്  231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്.  യാദവ് 10 റണ്‍സെടുത്ത് പുറത്തായി. കഴിഞ്ഞ ദിവസം മുരളി വിജയ് (12), ശിഖര്‍ ധവാന്‍ (33), ചേതേശ്വര്‍ പുജാര (14), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (44), രോഹിത് ശര്‍മ (1), വൃധിമാ ന്‍ സാഹ (1), രവീന്ദ്ര ജഡേജ (24) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. നാലു വിക്കറ്റ് പിഴുത ഡെയ്ന്‍ പിയെഡെറ്റും മൂന്നു വിക്കറ്റ് നേടിയ കെയ്ല്‍ അബോട്ടുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാശംവിതച്ചത്. ടോസിനുശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കു ടീം സ്‌കോര്‍ 66 ആയപ്പോഴേക്കും മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. നാലാം വിക്കറ്റില്‍ കോഹ്‌ലിരഹാനെ ജോടി 70 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ കരകയറ്റി. എന്നാല്‍ കോഹ്‌ലിയുടെ പുറത്താവല്‍ ഇന്ത്യക്കു തിരിച്ചടിയായി. 62 പന്തില്‍ ഏഴു ബൗണ്ടറികളോടെ 44 റണ്‍സെടുത്ത കോഹ്‌ലിയെ പിയെഡെറ്റിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ വിലാസ് പിടികൂടുകയായിരുന്നു.മൂന്നിന് 135 എന്ന നിലയില്‍ നിന്ന് ഇന്ത്യ ആറിന് 139ലേക്ക് കൂപ്പുകുത്തി. രഹാനെജഡേജ ജോടിയാണ് ഇന്ത്യയെ 200 കടത്താന്‍ സഹായിച്ചത്.
Next Story

RELATED STORIES

Share it