ടെലിവിഷന്‍ ഷോയില്‍ ബോള്‍ട്ടിന്റെ ലോകറെക്കോഡ് തിരുത്തി ഗാറ്റ്‌ലിന്‍

ടോക്കിയോ: ലോകത്തില്‍ നിലവിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനെന്ന ജമൈക്കന്‍ സൂപ്പര്‍ താരം യുസെയ്ന്‍ ബോള്‍ട്ടിന്റെ റെക്കോഡിന് 'ഇളക്കംതട്ടി'. അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാറ്റ്‌ലിനാ ണ് ബോള്‍ട്ടിന്റെ റെക്കോഡ് കഴിഞ്ഞ ദിവസം മറികടന്നത്. 2009ലെ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലാണ് 9.58 സെക്കന്റില്‍ ഓടിയെത്തി ബോള്‍ട്ട് ലോകത്തെ വിസ്മയിപ്പിച്ചത്. എന്നാല്‍ ജപ്പാനില്‍ നടന്ന ഒരു ടെലിവിഷന്‍ ഷോയില്‍ 9.45 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ഗാറ്റ്‌ലിന്‍ ഏവരെയും ഞെട്ടിക്കുകയായിരുന്നു.
താരത്തിന്റെ ഈ നേട്ടം ലോകറെക്കോഡായി പരിഗണിക്കില്ല. കാരണം, ഓട്ടത്തിന്റെ വേഗം വര്‍ധിപ്പിക്കാനായി ഗാറ്റ്‌ലിന്‍ ഓടിയ ട്രാക്കിന്റെ സ്റ്റാര്‍ട്ടിങ് ലൈനിന് തൊട്ടരികില്‍ ശക്തിയേറിയ ഫാന്‍ സ്ഥാപിച്ചിരുന്നു. ഓട്ടത്തിന്റെ വേഗത്തോടൊപ്പം ഫാനിന്റെ ശക്തി യും കൂടി ലഭിച്ചതോടെയാണ് താരം ബോള്‍ട്ടിന്റെ ലോകറെക്കോഡിനെ പിറകിലാക്കിയത്. 20 എംപിഎച്ച് വേഗത്തിലാണ് ഫാന്‍ കറങ്ങിയത്.
100 മീറ്ററില്‍ 9.74 സെക്കന്റാണ് ഗാറ്റ്‌ലിന്റെ കരിയറിലെ മികച്ച സമയം. ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ടതിനെത്തുടര്‍ന്ന് 2010ല്‍ നാലു വര്‍ഷത്തേക്കു വിലക്കപ്പെട്ട താരം 14ലാണ് മല്‍സരരംഗത്തു തിരിച്ചെത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി 100 മീറ്ററില്‍ ബോള്‍ട്ടിന്റെ പ്രധാന എതിരാളികളിലൊരാണ് 34കാരന്‍.
ഈ വര്‍ഷം ബ്രസീലിലെ റിയോയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സില്‍ ബോള്‍ട്ടിന്റെ ആധിപത്യം അവസാനിപ്പിച്ച് താന്‍ സ്വര്‍ണം അമേരിക്കയിലേക്ക് കൊണ്ടുപോവുമെന്ന് ഗാറ്റ്‌ലിന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it