Flash News

ടെലിവിഷന്‍ താരം ദീപിക കാകര്‍ ഇസ്‌ലാംമതം സ്വീകരിച്ചു

മുംബൈ: തന്റെ ഇസ്‌ലാം ആശ്ലേഷണം വെളിപ്പെടുത്തി പ്രമുഖ ടെലിവിഷന്‍ താരം ദീപിക കാകര്‍. ഹിന്ദി ടെലിവിഷന്‍ പരമ്പരയായ സസുറല്‍ സിമാര്‍ കായിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തയായ കാകര്‍ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഇസ്്‌ലാം ആശ്ലേഷണം വെളിപ്പെടുത്തിയത്.
ഫെബ്രുവരി 22ന് സഹപ്രവര്‍ത്തകനായ ശുഐബ് ഇബ്രാഹീമിനെ നിക്കാഹ് ചെയ്തതായും ഫായിസ ഇബ്രാഹീം എന്ന പേരു സ്വീകരിച്ചതായും 31കാരിയായ ദീപിക വ്യക്തമാക്കി. മതംമാറ്റം വ്യക്തിപരമാണെന്നും മാധ്യമങ്ങള്‍ക്കു മുമ്പില്‍ അതു പറയേണ്ടതുണ്ടെന്നു താന്‍ കരുതുന്നില്ലെന്നും അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it