ടെറിട്ടോറിയല്‍ ആര്‍മിയില്‍ സ്ത്രീകള്‍ വേണമെന്ന് ഹരജി

ന്യൂഡല്‍ഹി: ടെറിട്ടോറിയല്‍ ആര്‍മിയില്‍ സ്ത്രീകളെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി. അടിയന്തര സാഹചര്യത്തില്‍ പ്രതിരോധസേനയില്‍ അണിനിരത്തുന്നതിന് സൈനിക പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ സംഘടനയാണ് ഹരജി ഫയല്‍ ചെയ്തത്.

ഇപ്പോള്‍ പുരുഷന്മാരെ മാത്രമാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ നിയമിക്കുന്നത്. ഈയിടെ ടെറിട്ടോറിയല്‍ ആര്‍മിയിലേക്ക് പുരുഷന്‍മാരെ ക്ഷണിക്കുന്ന പരസ്യം കണ്ടു. ഇതു സംബന്ധിച്ച് ടെറിട്ടോറിയല്‍ ആര്‍മിക്കെഴുതിയപ്പോള്‍ സ്ത്രീകളെ നിയമിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നായിരുന്നു മറുപടി. ടെറിട്ടോറിയല്‍ ആര്‍മിയില്‍ സ്ത്രീകളെ തടയുന്ന വകുപ്പ് റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it