'ടെററിസ്റ്റ് ഭവനത്തില്‍ താമസം' സ്‌കൂള്‍ വിദ്യാര്‍ഥിയെ ചോദ്യം ചെയ്തു

ലണ്ടന്‍: ടെറസ് വീട്ടിലെ താമസമെന്നതിനു പകരം ടെററിസ്റ്റ് (ഭീകര)ഭവനത്തിലെന്ന് അബദ്ധത്തില്‍ എഴുതിയ 10 വയസ്സുകാരനായ മുസ്‌ലിം ബാലനെ പോലിസ് ചോദ്യം ചെയ്തു. വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ മൈകെഷ്യയിലെ പ്രൈമറി സ്‌കൂളിലെ ഇംഗ്ലീഷ് ക്ലാസില്‍ ഈ മാസം ഏഴിനാണ് സംഭവം. കുട്ടിയെ വീട്ടിലെത്തി ചോദ്യം ചെയ്ത പോലിസ് വീട്ടിലെ ലാപ്‌ടോപും പരിശോധിച്ചു.
തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എന്തെങ്കിലും സൂചനകള്‍ ലഭിച്ചാല്‍ റിപോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് അധ്യാപിക സംഭവം പോലിസിന് റിപോര്‍ട്ട് ചെയ്തത്. കുട്ടിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ പോലിസും സ്‌കൂള്‍ അധികൃതരും ക്ഷമാപണം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
30 വയസ്സായ ഒരാളാണ് ഇങ്ങനെ എഴുതിയതെങ്കില്‍ മനസ്സിലാക്കാം. ഇത്രയും ചെറിയ ഒരു കുട്ടിക്ക് പറ്റിയ അബദ്ധമാണെന്നും അവന് സ്‌പെല്ലിങ് തെറ്റിയതാവാമെന്നും അധ്യാപികയെങ്കിലും മനസ്സിലാക്കണമായിരുന്നു. സംഭവം പോലിസില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്തുകയായിരുന്നുവെന്നും സോഷ്യല്‍ സര്‍വീസ് ഡിവിഷനിലെ ഉദ്യോഗസ്ഥരാണ് പോയതെന്നും മൈകെഷ്യ പോലിസ് പറയുന്നു. സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും പോലിസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it