Flash News

ടെക്‌സ്‌റ്റൈല്‍ തൊഴിലാളി ശമ്പള പരിഷ്‌കരണത്തിന് തീരുമാനം



തിരുവനന്തപുരം: ടെക്‌സ്‌റ്റൈല്‍ മേഖലയിലെ തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് അതതു യൂനിറ്റ് തലത്തില്‍ ചര്‍ച്ച നടത്തി നടപടി കൈക്കൊള്ളാന്‍ തീരുമാനം. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി (ടെക്‌സ്‌റ്റൈല്‍സ്) ചെയര്‍മാനും ലേബര്‍ കമ്മീഷണറുമായ കെ ബിജുവിന്റെ അധ്യക്ഷതയില്‍ തൊഴില്‍ ഭവനില്‍ ചേര്‍ന്ന ഐആര്‍സി യോഗത്തിലാണ് തീരുമാനം. പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപോര്‍ട്ടിന്റെ ഉള്ളടക്കം തൊഴിലാളി യൂനിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്താനും തീരുമാനമായി. യോഗത്തില്‍ അഡീഷനല്‍ ലേബര്‍ കമ്മീഷണര്‍ (ഐആര്‍) എസ് തുളസീധരന്‍, ഐആര്‍സി അംഗങ്ങളായ കെ എന്‍ ഗോപിനാഥ് (സിഐടിയു), കെ സുരേന്ദ്രന്‍ (ഐഎന്‍ടിയുസി), വിജയന്‍ കുനിശ്ശേരി (എഐടിയുസി), എം രാജന്‍ (എഐടിയുസി), സിദ്ദീഖ് (എസ്ടിയു), എം ബി രാജീവന്‍ (ബിഎംഎസ്)  തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it