Flash News

ടെക്‌സസ് വെടിവയ്പ് : അക്രമിയുടെ വിവരം നല്‍കുന്നതില്‍ വീഴ്ചപറ്റിയതായി വ്യോമസേന



ടെക്‌സസ്: ടെക്‌സസിലെ ദേവാലയത്തില്‍ വെടിവയ്്പു നടത്തിയ അക്രമി ഡേവിന്‍ പാട്രിക് കെല്ലിസിന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ചു ദേശീയ ഏജന്‍സിക്ക് വിവരം നല്‍കുന്നതില്‍ വീഴ്ച പറ്റിയതായി യുഎസ് എയര്‍ഫോഴ്‌സ്. മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന കെല്ലിസിനെ 2012ല്‍ കോര്‍ട്ട് മാര്‍ഷല്‍ വിചാരണ ചെയ്യുകയും തോക്ക് വാങ്ങുന്നതിനും സ്വന്തമാക്കുന്നതിനും വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കെല്ലിസിന് ക്രിമിനല്‍ സ്വഭാവമുണ്ടെന്നു പ്രാഥമിക റിപോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇതു നാഷനല്‍ ക്രിമിനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന് കൈമാറിയിരുന്നില്ല. ഇതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷാവസാനം തോക്ക് വാങ്ങുന്നതിനുള്ള വിലക്ക് കാലാവധി കഴിഞ്ഞിരുന്നു. പിന്നീട് വാങ്ങിയ റൈഫിള്‍ ഉപയോഗിച്ചാണ് പള്ളിയില്‍ വെടിവയ്പു നടത്തിയത്. വെടിവയ്പില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. കെല്ലിസിനെ പിന്നീട് മരിച്ച നിലയില്‍ കാറില്‍ കണ്ടെത്തുകയായിരുന്നു. സ്വയം വെടിവച്ചു മരിക്കുകയായിരുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it