kannur local

ടെക്‌നീഷ്യന്‍ ഇല്ല; ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എക്‌സ്‌റേ വിഭാഗം പ്രവര്‍ത്തനരഹിതം

ഇരിട്ടി: താലൂക്ക് ആശുപത്രിയിലെ എക്‌സ്‌റേ വിഭാഗം മാസങ്ങളായി പ്രവര്‍ത്തന രഹിതം. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച എക്‌സ്‌റേ യൂനിറ്റാണ് ഇതു മൂലം നശിക്കുന്നത്. ടെക്‌നീ ഷ്യന്‍ ഇല്ലാത്തത് കൊണ്ടാണ് എക്‌സറേ യൂനിറ്റ് പൂട്ടിയിടാന്‍ കാരണമായതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
നേരത്തെ നിര്‍ദ്ദിഷ്ട യോഗ്യതയില്ലാത്തയാളെ താല്‍ക്കാലികമായി നിയമിച്ചാണ് എക്‌സ്‌റേ വിഭാഗം പ്രവര്‍ത്തിച്ചത്. എന്നാല്‍ വ്യാപക പരാതിയെ തുടര്‍ന്ന് ഇദ്ദേഹം പോയതോടെ എക്‌സറേ വിഭാഗം പ്രവര്‍ത്തനം നിലച്ചു.
ആദിവാസി പുനരധിവാസ മേഖലയിലെ ആദിവാസികളുള്‍പ്പടെ നൂറു കണക്കിന് രോഗികള്‍ ദിവസേന എത്തിച്ചേരുന്ന ഇവിടെ എക്‌സ്‌റേ ആവശ്യങ്ങള്‍ക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

Next Story

RELATED STORIES

Share it