ടെക്‌നിക്കല്‍ സ്‌കൂള്‍: 76.77 ശതമാനം ജയം

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 76.77 ശതമാനം വിജയം. 15 ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നായി 1631 പേര്‍ പരീക്ഷയെഴുതിയതില്‍ 1246 പേര്‍ ഉന്നതപഠനത്തിന് യോഗ്യത നേടി. ഇതില്‍ 33 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടി.
കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം 79.08 ശതമാനമായിരുന്നു. കലാമണ്ഡലം ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 95 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരുന്നതില്‍ 78 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹരായി. 82.11 ശതമാനമാണ് വിജയം. സ്‌കോള്‍ കേരള (ഓപണ്‍ സ്‌കൂള്‍) മുഖാന്തരം രജിസ്റ്റര്‍ ചെയ്ത 67,991 വിദ്യാര്‍ഥികളില്‍ 25,503 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 37.51 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 31.89 ശതമാനമായിരുന്നു വിജയം.—
ഓള്‍ഡ് സിലബസില്‍ പരീക്ഷ എഴുതിയ 3290 വിദ്യാര്‍ഥികളില്‍ 1748 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 53.14 ശതമാനമാണ് വിജയം.
Next Story

RELATED STORIES

Share it