Idukki local

ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍ മരിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

കുമളി: ടൂറിസ്റ്റ് ടാക്‌സി െ്രെഡവര്‍ മരിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോര്‍ത്ത് പറവൂര്‍ തുണ്ടത്തിന്‍കടവ് ഓടത്തിങ്കല്‍ വീട്ടില്‍ വിപിന്‍ (31) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ടാണ് പ്രതിയെ കുമളി പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെ തേക്കടി ഒരു ഹോട്ടലില്‍ വെച്ച് വിപിനുമായി ടാക്‌സി െ്രെഡവര്‍ കൂടിയായ കൊല്ലം കരുനാഗപ്പള്ളി കണിശ്ശേരിക്കര അബ്ദുള്‍ റസാഖ് (51) കൈയ്യാങ്കളിയില്‍ ഏര്‍പ്പെട്ടിരുന്നു.
ഇവിടെ ആഹാരം കഴിക്കാനെത്തിയ വിപിനും സംഘത്തിനും ആഹാരം എത്തിക്കാന്‍ വൈകിയെന്നാരോപിച്ച് ഹോട്ടലിനുള്ളില്‍ വെച്ച് ബഹളം വെച്ചിരുന്നു. ഇതിനിടെ ഈ സംഘത്തില്‍പ്പെട്ട ഒരാള്‍ വെള്ളം നിറച്ചു വെച്ചിരുന്ന ഗ്ലാസ് എടുത്ത് മേശമേല്‍ അടിച്ചു പൊട്ടിച്ചു. ഈ ഗ്ലാസിലുണ്ടായിരുന്ന വെള്ളം അബ്ദുല്‍ റസാക്ക് ഉള്‍പ്പെടെയുള്ളവരുടെ മേല്‍ തെറിച്ചു. ഇത് അബ്ദുല്‍ റസാക്ക് ചോദ്യം ചെയ്തു. ഇതിനെ തുടര്‍ന്ന് വിപിന്‍ ഇയാളെ ഹോട്ടലിനുള്ളില്‍ വെച്ച് മര്‍ദിച്ചു. കൈയ്യാങ്കളി രൂക്ഷമായതോടെ പ്രശ്‌നം ഉണ്ടാക്കിയവരെ ഹോട്ടല്‍ ജീവനക്കാര്‍ പുറത്തിറക്കി വിട്ടു.
തുടര്‍ന്ന് വീണ്ടും വിപിന്‍ മര്‍ദിച്ചതോടെ അബ്ദുല്‍ റസാക്ക് കുഴഞ്ഞു വീണു. അനക്കമില്ലാതെ കിടന്ന ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അബ്ദുല്‍ റസാക്കിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിപിന്റെ പേരില്‍ കൊലപാതകത്തിന്  കേസ് എടുത്തത്. പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it