thrissur local

ടൂറിസം മേഖലയില്‍ അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍: മന്ത്രി എ സി മൊയ്തീന്‍

തൃശൂര്‍: പരിസ്ഥിതിക്കു കോട്ടം തട്ടാത്ത വിധം ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി ടൂറിസം മേഖലയില്‍ അഞ്ചുലക്ഷം പേര്‍ക്കു തൊഴില്‍ ലഭ്യമാക്കാനാണു ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നതെന്ന് സഹകരണ-ടൂറിസം മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വിലങ്ങന്‍ കുന്നി ല്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ വകുപ്പുകളേയും കൂട്ടിയോജിപ്പിച്ചുള്ള ടൂറിസം വികസനമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വെല്ലുവിളികളെ അതിജീവിക്കാനും സാധ്യതകളെ പ്രയോജനപ്പെടുത്താനും കഴിയണം. വിലങ്ങന്‍ കുന്നിലെ ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ മഴവെള്ള സംഭരണിയുടെ സാധ്യത പരിശോധിക്കുമെന്നും സ്വകാര്യ സംരംഭകരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് വിലങ്ങന്‍കുന്നിലെ വികസന സാധ്യതകള്‍ വികസിപ്പിക്കുമെന്നും മന്ത്രി എ സി മൊയ്തീന്‍ വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. പി കെ ബിജു എംപി മുഖ്യാതിഥിയായിരുന്നു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ലൈജു സി എടക്കളത്തൂര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ അജിത കൃഷ്ണന്‍, പി ആര്‍ സുരേഷ് ബാബു, അടാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി ഒ ചുമ്മാര്‍, മറ്റുജനപ്രതിനിധികള്‍, വിലങ്ങന്‍ ട്രക്കേഴ്‌സ് ക്ലബ് പ്രസിഡന്റ് സി കെ ശങ്കരനാരായണന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it