thrissur local

ടൂര്‍ പാക്കേജുകളുമായി തുമ്പൂര്‍മുഴി ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ്

ചാലക്കുടി: പുതിയ ടൂറിസം പാക്കേജുകളുമായി അതിരപ്പിള്ളി വാഴച്ചാല്‍ തുമ്പൂര്‍മുഴി ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗ ണ്‍സില്‍. കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് ടൂറിസം പാക്കേജുകള്‍ ആരംഭിക്കുന്നത്. പ്രധാന ഹൈന്ദവ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് പ ുണ്യദര്‍ശനം എന്ന പേരിലും ക്രൈസ്തവ ദേവാലയങ്ങളിലൂടെ പോവുന്ന വിശുദ്ധയാത്രയുമാണ് തുടക്കം കുറിക്കുന്നത്. വിനോദത്തോടൊപ്പം ഇത്തരത്തിലുള്ള പാക്കേജുകള്‍ കൂടി ആരംഭിക്കുന്നത് തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഏറെ ഗുണകരമാവും. ജില്ലയിലെ പ്രധാന ഹൈന്ദവ ക്ഷേത്രങ്ങളായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, ചാലക്കുടി ശ്രീ കണ്ണംമ്പുഴ ക്ഷേത്രം, ഇതിന് പുറമെ ഗുരുവായൂര്‍ ആനക്കോട്ടയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 6.30ക്ക് ചാലക്കുടി ശ്രീ കണ്ണംമ്പുഴ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് വൈകിട്ട് ഏഴോടെ തിരിച്ചെത്തുന്നു. 650 രൂപയാണ് ചാര്‍ജ്ജ്.
ക്രൈസ്തവ പാക്കേജില്‍ കേരളത്തിലെ പ്രമുഖ പള്ളിക്കളിലേക്കാണ് യാത്ര. വല്ലാര്‍പ്പാടം,മന്നാനം,ഭരണങ്ങാനം,രാമപുരം, പുല്ലഴി, റാണിമരിയ മ്യൂസിയം,സാമ്പാളൂര്‍ പള്ളി,കൊരട്ടി പള്ളി, ചാലക്കുടി പള്ളി, അഴീക്കോട് മാര്‍ത്തോമാ ചര്‍ച്ച്, സെന്റ് തോമാസ് ചര്‍ച്ച് കൊടുങ്ങല്ലൂര്‍,ഇരിങ്ങാലക്കുട കത്തിഡ്രല്‍ പള്ളി,എന്നിവയും കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദും സന്ദര്‍ശിച്ച് വൈകീട്ട് ചാലക്കുടിയില്‍ തിരിച്ചെത്തും. രാവിലെ ഏഴിന് ചാലക്കുടി സെന്റ് മേരീസ് ഫൊറാന പള്ളിയില്‍ നിന്നാണ് യാത്ര തുടങ്ങുക. തീര്‍ത്ഥാടന യാത്രകളുടെ തുടക്കം വ്യാഴാഴ്ച രാവിലെ 9ന് ചാലക്കുടി റെസ്റ്റ് ഹൗസില്‍ വെച്ച് ചേരുന്ന ചടങ്ങില്‍ വെച്ച് ബി ഡി ദേവസി എംഎല്‍എ നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ അധ്യഷത വഹിക്കും. ചടങ്ങില്‍ ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി, ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ചാലക്കുടി ജുമാ മസ്ജിദ് ഇമാം ഹാജി ഹുസൈന്‍ ബാഖവി പങ്കെടുക്കും.
Next Story

RELATED STORIES

Share it