Web & Social

ടുജി നെറ്റ് വര്‍ക്കുകളില്‍ അതിവേഗ വെബ് ബ്രൗസിങ്ങിന് ഗൂഗിളിന്റെ പുതിയ ഫീച്ചര്‍

ടുജി നെറ്റ് വര്‍ക്കുകളില്‍ അതിവേഗ വെബ് ബ്രൗസിങ്ങിന് ഗൂഗിളിന്റെ പുതിയ ഫീച്ചര്‍
X
googleഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ വരുന്നു. വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ് സര്‍ഫിങിന് പ്രാപ്തമാക്കുന്ന ഫീച്ചറാണ് ഗൂഗിള്‍ ആരംഭിക്കുന്നത്.

''200 മില്യണ്‍ ഇന്ത്യക്കാരും സ്മാര്‍ട്ട്‌ഫോണുകളിലാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഇത്തരക്കാര്‍ക്ക് സര്‍ഫിങ് വേഗത്തിലാക്കുന്നത് ബുദ്ധിമുട്ടുള്ളതും  അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന്'' ഗൂഗിളിന്റെ പ്രൊഡക്ട് മാനേജര്‍ ഹിരോട്ടോ ടോകുസൂയി പറഞ്ഞു.രണ്ട് ആഴ്ച്ചക്കകം ഈ സൗകര്യം പ്രാവര്‍ത്തികമാകും. പേജ് ലോഡ് ചെയ്യുന്നതില്‍ നാലുമടങ്ങ് വേഗതയുണ്ടാകും. അതേസമയം 80 ശതമാനത്തില്‍ കുറഞ്ഞ ഡാറ്റയായിരിക്കും എടുക്കുക. ഈ ഫീച്ചര്‍ ഓട്ടോമാറ്റിക്കായി തന്നെ വേഗത കുറഞ്ഞ നെറ്റ് വര്‍ക്ക് കണക്ഷനില്‍ പ്രവര്‍ത്തിക്കും. ഒറിജിനല്‍ പേജുകാണണമെന്ന് വിചാരിക്കുന്നവര്‍ക്ക് അത് തിരഞ്ഞെടുക്കാനുമാകുമെന്നും ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി. ഈ ഫീച്ചര്‍ ഗൂഗിള്‍ നേരത്തെതന്നെ ഇന്തോനീസ്യയില്‍ പരീക്ഷിച്ചിട്ടുണ്ട്. ബ്രസീലിലും ഉടന്‍ ലഭ്യമാകും.
Next Story

RELATED STORIES

Share it