Articles

ടീസ്തയുടെ ജാമ്യകാലാവധി സുപ്രിംകോടതി നീട്ടി

ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദിന്റെ ജാമ്യ കാലാവധി സുപ്രിംകോടതി നീട്ടി. അഹ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി മ്യൂസിയത്തിന്റെ ഫണ്ട് തിരിമറി നടത്തിയെന്ന് ആരോപിച്ച കേസ്സില്‍ അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് സുപ്രിംകോടതി നല്‍കിയ സംരക്ഷണമാണ് ജനുവരി 31 വരെ നീട്ടിയത്. ജസ്റ്റിസുമാരായ എ ആര്‍ ദവെ, വി ഗോപാല ഗൗഡ, എഫ് എം ഐ ഖലീഫുല്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ചതിനെതിരെയുളള കേസില്‍ ടീസ്ത സമര്‍പ്പിച്ച പുതിയ ഹരജിയില്‍ സിബിഐക്ക് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു. ടീസ്തയ്ക്കും ഭര്‍ത്താവ് ജാവേദ് ആനന്ദിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ ഹൈക്കോടതി ഇവര്‍ക്കെതിരെ വിദേശ സംഭാവന നിയന്ത്രണ ചട്ടം ലഘിച്ചതിന് പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദേശീയ സുരക്ഷയ്ക്കും പൊതു താല്‍പര്യത്തിനും ഇതെങ്ങനെയാണ് ഭീഷണിയാവുന്നതെന്ന് സിബിഐ തെളിയിക്കണമെന്നും കോടതി ആവശ്യപെട്ടിരുന്നു. ഇത് കാണിച്ചാണ് ടീസ്ത സുപ്രിംകോടതില്‍ പുതിയ ഹരജി സമര്‍പ്പിച്ചത്. ഇത് സംബന്ധിച്ച് ടീസ്തയും സിബിഐയും ഗുജറാത്ത് പോലിസും സമര്‍പ്പിച്ച ഹരജികളുടെ വിചാരണ കോടതി ജനുവരി 21 ലേക്ക് മാറ്റി
Next Story

RELATED STORIES

Share it