Kottayam Local

ടീച്ചറെത്തുന്നത് തലസ്ഥാനത്ത് നിന്ന്; പഠിക്കാനുള്ളത് രണ്ടുകുട്ടികള്‍

കണമല: ഒരു കാലത്ത് കുട്ടികളാല്‍ സമ്പന്നമായിരുന്ന പാണവിലാവ് മഹാത്മാഗാന്ധി ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ ഇത്തവണ ഒന്നാം ക്ലാസ് പ്രവേശനത്തിനുണ്ടായിരുന്നത് രണ്ട് കുട്ടികള്‍.
ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലായി ആകെയുള്ളത് ആറ് കുട്ടികളാണ്. ഇവരെല്ലാം തന്നെ ആദിവാസി മലവേടര്‍ വിഭാഗത്തിലെ നിര്‍ധന കുടുംബത്തില്‍ നിന്നുള്ളവര്‍. ഇവര്‍ക്കെല്ലാമായി ആകെയുള്ളത് ഒരു അധ്യാപിക. ഈ അധ്യാപികയാകട്ടെ തിരുവനന്തപുരം സ്വദേശിനിയും. ഇന്നലെയാണ് ഇവിടേക്ക് പ്രധാന അധ്യാപികയെ നിയമിച്ചത്. ജില്ലയുടെ അങ്ങേയറ്റത്ത് കടുത്തുരുത്തിയില്‍ നിന്നുള്ള അധ്യാപികക്കാണ് പ്രധാന അധ്യാപികയായി നിയമനം ലഭിച്ചത്. വിദൂര സ്ഥളത്തുള്ളവരെ അധ്യാപകരായി നിയമിക്കുന്നതിന് പിന്നില്‍ കുട്ടികള്‍ കുറഞ്ഞ ഈ സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനുവേണ്ടിയുള്ള നീക്കമാണെന്ന് പറപ്പെടുന്നു. ദൂരം കൂടുതല്‍ കാരണം അധ്യാപകര്‍ സ്ഥലം മാറ്റത്തിന് കാത്തിരിക്കുന്നു.
തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികക്ക് വെള്ളൂരിലേക്ക് സ്ഥലം മാറ്റം ഉറപ്പായിട്ടുണ്ട്. കുട്ടികളെയെല്ലാം ഒരു ക്ലാസിലിരുത്തി ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസുകളിലെ പാഠങ്ങള്‍ പഠിപ്പിക്കേണ്ട സ്ഥിതിയിലാണ് അധ്യാപകര്‍. കുട്ടികള്‍ക്കെല്ലാം ബാഗും കുടയുമില്ല. രണ്ടിലും മൂന്നിലും ഒരോ കുട്ടി വീതവും നാലാം ക്ലാസില്‍ രണ്ടു കുട്ടികളുമാണുള്ളത്. സാമ്പത്തിക പ്രയാസത്തില്‍ നട്ടം തിരിയുന്ന ഈ കുട്ടികള്‍ ദിവസവും സ്‌കൂളിലെത്തണമെങ്കില്‍ സര്‍ക്കാരോ സുമനസ്സുകളോ കനിയണം. നാട് മുന്നിട്ടിറങ്ങിയാല്‍ രാഷ്ട്രപിതാവിന്റെ പേരിലുള്ള ഈ സ്‌കൂളിന് താഴ് വീഴാതിരിക്കും.
Next Story

RELATED STORIES

Share it