Flash News

ടി സി മാത്യു രാജിവച്ചു



തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കുന്നതായി മുന്‍ പ്രസിഡന്റ് ടി സി മാത്യു. അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കെസിഎയില്‍ നിന്നുണ്ടായ സമ്മര്‍ദത്താലാണ് രാജിയെന്നാണ് വിവരം. നിലവില്‍ കെസിഎയുടെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനമാണ് മാത്യുവിന് ഉണ്ടായിരുന്നത്. രാജിവച്ചതോടെ അദ്ദേഹത്തിന്റെ ബിസിസിഐയിലെ അംഗത്വവും നഷ്ടമായേക്കും. ബിസിസിഐയിലെ ശുദ്ധീകരണത്തിന്റെ ഭാഗമായി നടപ്പാക്കിയ ലോധ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഈ വര്‍ഷം ആദ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ തങ്ങളുടെ സ്ഥാനം രാജിവച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടിയുമെന്നാണ് കെസിഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ മാസം അവസാനത്തോടെ കെസിഎയില്‍ തിരഞ്ഞെടുപ്പിനു സാധ്യതയുണ്ട്.
Next Story

RELATED STORIES

Share it