ടി മിത്ര തദ്ദേശസ്വയംഭരണ വകുപ്പ് ജോ. സെക്രട്ടറി

തിരുവനന്തപുരം: എംജിഎന്‍ആര്‍ഇജിഎസ് മിഷന്‍ ഡയറക്ടര്‍ ടി മിത്രയെ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം. തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ദിവ്യ എസ് അയ്യരെ എംജിഎന്‍ആര്‍ഇജിഎസ് മിഷന്‍ ഡയറക്ടറായി മാറ്റി നിയമിക്കും.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പി സുരേഷ് ബാബുവിനെ ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോളറായി മാറ്റി നിയമിക്കും. ലോട്ടറി ഡയറക്ടര്‍ എസ് ഷാനവാസിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സിഇഒയുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെയും അധിക ചുമതല നല്‍കി. എന്‍ട്രന്‍സ് കമ്മീഷണര്‍ പി കെ സുധീര്‍ബാബുവിനെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായി മാറ്റി നിയമിക്കും. എന്‍ട്രന്‍സ് കമ്മീഷണറുടെ അധിക ചുമതല കൂടി അദ്ദേഹത്തിനുണ്ടാവും.
Next Story

RELATED STORIES

Share it