Flash News

ടി പി ശ്രീനിവാസനെ കൈയേറ്റം ചെയ്ത എസ്എഫ്‌ഐ നേതാവിനെ പുറത്താക്കി

ടി പി ശ്രീനിവാസനെ കൈയേറ്റം ചെയ്ത എസ്എഫ്‌ഐ നേതാവിനെ പുറത്താക്കി
X
SFITVM

തിരുവനന്തപുരം : കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരെ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ സമരവേദിയില്‍ വച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും ഇന്ത്യന്‍ മുന്‍ അംബാസഡറുമായ ടി പി ശ്രീനിവാസനെ കൈയേറ്റം ചെയ്ത എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി ശരത്തിനെ സംഘടന പുറത്താക്കി.
സംഭവത്തില്‍ എസ്.എഫ്.ഐ ഇന്നലെ ഖേദം പ്രകടിപ്പിച്ചിരുന്നു ഒരു നയത്തിനെതിരായ സമരമാണ് എസ്.എഫ്.ഐ നടത്തിയത്, ഒരു വ്യക്തിക്കെതിരായിട്ടായിട്ടല്ല. ഇത്തരം നടപടികള്‍ പ്രോത്സാഹിപ്പിക്കുന്ന പ്രസ്ഥാനമല്ല എസ്.എഫ്.ഐ.എന്നും തീരുമാനം അറിയിച്ചുകൊണ്ട്്് സംസ്ഥാന സെക്രട്ടറി എം വിജിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രീനിവാസന് മര്‍ദ്ദനമേറ്റ സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിതിനെത്തുടര്‍ന്നാണ് നടപടി.സംഭവത്തെ സി.പി.എം നേതൃത്വവും തള്ളിക്കളഞ്ഞിരുന്നു.
Next Story

RELATED STORIES

Share it