ടി പി ശ്രീനിവാസനെതിരായ അക്രമം;നിഷ്‌ക്രിയരായ പോലിസുകാര്‍ക്കെതിരേ നടപടിക്ക് ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തിനിടെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ കാഴ്ചക്കാരായി നിന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഐജിക്ക് ഡിജിപി നിര്‍ദേശം നല്‍കി.
കേരള പോലിസിന്റെ സമീപകാല ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവമാണിതെന്ന് ഡിജിപി ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ ശക്തമായ സുരക്ഷയൊരുക്കാന്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ ശരിയായ നിര്‍ദേശങ്ങള്‍ നല്‍കിയില്ല.
ടി പി ശ്രീനിവാസനെ സമരക്കാര്‍ ഉപദ്രവിക്കുന്നത് കണ്ടിട്ടും അടുത്തുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥര്‍ ഇടപെടാന്‍ ശ്രമിച്ചില്ല. രണ്ട് എസ്‌ഐമാരും മറ്റു പോലിസുകാരും സാമാന്യ മര്യാദ ഇല്ലാതെയാണ് പെരുമാറിയത്. ഇവര്‍ക്കെതിരേ പിരിച്ചുവിടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കണം. കര്‍ത്തവ്യബോധം, മനുഷ്യാവകാശ സംരക്ഷണം, പോലിസ് ഉദ്യോഗസ്ഥര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം എന്നിവയിലൂന്നി പോലിസ് അക്കാദമിയില്‍ ഒരുവര്‍ഷത്തെ തുടര്‍പരിശീലനത്തിന് അയക്കണമെന്നും ഡിജിപി ഫേസ്ബുക്കില്‍ കുറിച്ചു.
സംഭവസമയം കോവളത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണറില്‍നിന്ന് വിശദീകരണം തേടണമെന്നും നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it