kozhikode local

ടി പി ചന്ദ്രശേഖരന്‍ സിപിഎം നശിച്ചുകാണാന്‍ ആഗ്രഹിക്കാതിരുന്ന നേതാവ്: കോടിയേരി

വടകര: ആര്‍എംപിഐ നേതാവായിരുന്ന ടി പി ചന്ദ്രശേഖരന്‍ സിപിഎം നശിച്ചുകാണാന്‍ ഒരിക്കലും ആഗ്രഹിക്കാതിരുന്ന നേതാവായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ചന്ദ്രശേഖരനെ പുറത്താക്കിയപ്പോള്‍ മാത്രമാണ് പാര്‍ട്ടിക്കെതിരേ ചന്ദ്രശേഖരന്‍ സംസാരിച്ചത്. അപ്പോഴും കോ ണ്‍ഗ്രസ്സിനെയും ബിജെപിയെയും എതിര്‍ത്തയാളാണ് ചന്ദ്രശേഖരനെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ഓര്‍ക്കാട്ടേരിയില്‍ സിപിഎം നടത്തിയ രാഷ്ട്രീയ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. അന്ന് സിപിഎമ്മിന് വിപ്ലവം പോരെന്ന് പറഞ്ഞാണ് ടിപി ആര്‍എംപി സ്ഥാപിച്ചത്. എന്നാല്‍ ആര്‍എംപി ഇന്ന് രമയുടെ മാത്രം പാര്‍ട്ടിയായിരിക്കുകയാണ്. ആശയവും സംഘാടനയുമില്ലാത്ത വെറും ആള്‍ക്കൂട്ടമാണ് ആര്‍എംപി. ഈ പാര്‍ട്ടിയുടെ സ്‌പോണ്‍സറാണ് കുറ്റിയാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ല. ഒഞ്ചിയത്ത് അക്രമമാണെന്ന് പറഞ്ഞ് ആര്‍എംപിഐ നടത്തിയ സെക്രട്ടറിയേറ്റ് സത്യാഗ്രഹത്തിന് പ്രചാരണം ലഭിക്കാനാണ് തന്റെ മണ്ഡലത്തിലല്ലാതിരുന്നിട്ടും ഒഞ്ചിയത്തെ അക്രമങ്ങളെ കുറിച്ച് പാറക്കല്‍ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ആര്‍എംപിഐ തകരുന്നുവെന്ന വെപ്രാളമാണ് പാറക്കലിനുള്ളത്. ജനതാദള്‍ പോയപ്പോള്‍ ആരെയങ്കിലും ലഭിക്കണമെന്ന ചിന്തയിലാണ് യുഡിഎഫ് ആര്‍എംപിഐക്ക് വേണ്ടി വാദിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഒഞ്ചിയം ഏരിയാ സെക്രട്ടറി ടിപി ബിനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി മോഹനന്‍, പി സതീദേവി, ആര്‍ ഗോപാലന്‍, ഇഎം ദയാനന്ദന്‍, എന്‍ ബാലകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it