kozhikode local

ടി പി ചന്ദ്രശേഖരന്‍ വധം: തങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള നീതിയും ലഭിച്ചിട്ടില്ലെന്ന് കെ കെ രമ

വടകര: കോളിളക്കം സൃഷ്ടിച്ച ടി പി ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ തങ്ങള്‍ മതിയായ നീതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് ആര്‍എംപി വടകര മണ്ഡലം സ്ഥാനാര്‍ഥിയും ടി പിയുടെ വിധവയുമായ കെ കെ രമ. അതുകൊണ്ട് തന്നെ കൊലപാതക രാഷ്ട്രീയത്തിനെതിരാവും ഇത്തവണ വടകരയിലെ ജനങ്ങള്‍ വിധിയെഴുതുകയെന്നും രമ അഭിപ്രായപ്പെട്ടു. വടകര പത്രപ്രവര്‍ത്തക യൂനിയന്‍ സംഘടിപ്പിച്ച പോരാട്ടം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രമ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ടി പി വധം അന്വേഷിക്കാന്‍ സിബിഐ വരണമെന്ന നിലപാടിനോട് മുഖം തിരിയുകയാണ് ചെയതത്. വടകരയിലെ യുഡിഎഫ് നേതാക്കള്‍ ടി പി വധത്തിലെ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ കുടുങ്ങുന്നതില്‍ ഭയക്കുന്നു. ടി പി കൊല്ലപ്പെട്ട ആദ്യ ദിനങ്ങളില്‍ സത്യസന്ധമായ അന്വേഷണങ്ങളും സമീപനങ്ങളുമാണ് ലഭിച്ചത്. പിന്നീട് അതിനപ്പുറത്തേക്ക് കൊണ്ടുപോവാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കൊലപാത രാഷ്ട്രീയത്തിനെതിരെ തങ്ങള്‍ നടത്തുന്ന പ്രചരണം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും സത്രീകള്‍ക്കിടയില്‍ നല്ല പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്നും രമ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വടകരയുടെ സമഗ്ര വികസനത്തിനായി ഇടത് എംഎല്‍എ ഒന്നും തന്നെ ചെയ്തതായി വടകരയില്‍ കാണുന്നില്ല. വിവിധ മേഖലകളില്‍ പ്രചാരണത്തിനായി പോകുമ്പോഴൊക്കും എംഎല്‍എയുടെ കെടുകാര്യസ്ഥതയാണ് വിളിച്ചോതുന്നതെന്നും രമ അഭിപ്രായപ്പെട്ടു. ബോംബ് രാഷ്ട്രീയം പ്രബുദ്ധരായ വടകരയിലെ ജനങ്ങള്‍ക്ക് ആവശ്യമില്ല. ടി.പിയുടെ കൊലപാതകം ഇന്നും ജനമനസ്സില്‍ ഒരു വിങ്ങലായി നില്‍ക്കുന്നുണ്ട്. ഇതില്‍ അരിശം പൂണ്ടതോടൊപ്പം വടകരയില്‍ ഇടതുപക്ഷം പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന് മനസ്സിലാക്കിയതോടെ വിവിധ തരത്തിലുള്ള രാഷ്ട്രീയാപമാനിതമായ പ്രവര്‍ത്തനമാണ് സിപിഎം കാഴ്ചവെക്കുന്നത്. രമ പറഞ്ഞു.
Next Story

RELATED STORIES

Share it