Flash News

ടി പി കേസ് ഒത്തു തീര്‍പ്പാക്കിയത് സമ്മതിച്ചതിന് നന്ദി: ബല്‍റാമിന് മറുപടിയുമായി സുരേന്ദ്രന്‍

ടി പി കേസ് ഒത്തു തീര്‍പ്പാക്കിയത് സമ്മതിച്ചതിന് നന്ദി: ബല്‍റാമിന് മറുപടിയുമായി സുരേന്ദ്രന്‍
X

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമായി സോളാര്‍ കേസിനെ കണ്ടാല്‍ മതിയെന്ന വി ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍.
ടി പി കേസ് ഒത്തുതീര്‍പ്പാക്കിയ കാര്യം തുറന്നു സമ്മതിച്ച വി ടി ബല്‍റാമിനു നന്ദിയെന്നും ഇനി തിരുവഞ്ചൂരും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇക്കാര്യത്തില്‍ എന്തു പറയുന്നു എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് വി ടി ബല്‍റാം രംഗത്തെത്തിയിരുന്നു. ഇനിയെങ്കിലും കോണ്‍ഗ്രസ് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്നും ബല്‍റാം ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it