ടി എസ് ഠാക്കൂര്‍ ചീഫ്ജസ്റ്റിസായി ചുമതലയേറ്റു

ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ 43ാമത് ചീഫ്ജസ്റ്റിസായി ടി എസ് ഠാക്കൂര്‍ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. 63കാരനായ ഠാക്കൂര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ജസ്റ്റിസ് എച്ച് എല്‍ ദത്തു കഴിഞ്ഞ ദിവസം വിരമിച്ചതിനെ തുടര്‍ന്നാണ് ടി എസ് ഠാക്കൂര്‍ ചീഫ്ജസ്റ്റിസായി ചുമതലയേറ്റത്. 2017 ജനുവരി 4ന് ഇദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഠാക്കൂറിന്റെ മാതാവും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it