Flash News

ടി.എസ്.എസ് ക്ലബ്ബുകള്‍ക്ക് തുടക്കമായി

ടി.എസ്.എസ് ക്ലബ്ബുകള്‍ക്ക്  തുടക്കമായി
X


ജിദ്ദ-ജിദ്ദയിലെ പ്രവാസികളായ മലയാളി വിദ്യാര്‍ഥികളുടെ ഭാഷാശുദ്ധിയും പൊതുവിജ്ഞാനവും സാഹിത്യവാസനയും പ്രോത്സാഹിക്കുക എന്ന ലക്ഷ്യത്തോടു കൂടി തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) രൂപീകരിച്ച ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കട നിര്‍വഹിച്ചു.
ഇംഗ്ലീഷ് സാഹിത്യത്തെ പരിപോഷിപ്പിക്കാനും പ്രഗല്‍ഭരായ കുട്ടികളെ വാര്‍ത്തെടുക്കുന്നതിന് വേണ്ടിയുള്ള ശാസ്ത്രീയ പരിശീലനത്തിന് ഉതകുന്ന ഇംഗ്ലീഷ് ക്ലബ്ബും, മലയാളം പ്രസംഗ കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള മലയാളം ക്ലബ്ബും, പൊതു വിജ്ഞാന രംഗത്തും എന്‍ട്രന്‍സും സിവില്‍ സര്‍വീസ് അടക്കമുള്ള പരീക്ഷകള്‍ക്ക് കുട്ടികളെ പ്രാപ്തരാക്കുക എന്ന ലഷ്യത്തോടെയുള്ള കരിയര്‍ ഗൈഡന്‍സ് ക്ലബ്ബിനും ആണ് ടി.എസ്.എസ്സിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയത്.
ന്യൂ വുറൂദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സുനില്‍ കുമാര്‍ (ഇംഗ്ലീഷ് ക്ലബ്), ക്യൂ.സി.സി ഇന്‍സ്ട്രക്ടറും ജിദ്ദ സ്പീക്കേഴ്‌സ് ഫോറം പ്രസിഡന്റുമായ മുജീബ് മൂസ (മലയാളം ക്ലബ്), കംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസറും ടി.എസ്.എസ് എക്‌സിക്യൂട്ടീവ് അംഗവുമായ ഡോ. ഫയാസ്(കരിയര്‍ ഗൈഡന്‍സ് ക്ലബ്) എന്നിവരാണ് നേതൃത്വം നല്‍കുന്നത്. തികച്ചും സൗജന്യമായാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.
വിവിധ ക്ലബ്ബുകളിലേക്ക് പരിശീലനം നേടാന്‍ ആഗ്രിക്കുന്ന കുട്ടികള്‍ ഷജീര്‍ കണിയാപുരം 0502489149(മലയാളം ക്ലബ്് കണ്‍വീനര്‍), തരുണ്‍ രത്‌നാകരന്‍ 0532206570 (ഇംഗ്ലീഷ് ക്ലബ് കണ്‍വീനര്‍), ജോഷി സുകുമാരന്‍ 0569306486 (കരിയര്‍ ഗൈഡന്‍സ് ക്ലബ് കണ്‍വീനര്‍)എന്നിവരുമായി ബന്ധപ്പെടുക.
ചടങ്ങില്‍ മുരുകന്‍ കാട്ടക്കടയെ ആദരിച്ചു.
കഴിഞ്ഞ വര്‍ഷം പത്താം ക്ലാസില്‍ ഉന്നത മാര്‍ക്ക് നേടി വിജയിച്ച കുട്ടികളെ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി ചടങ്ങില്‍ ആദരിച്ചു. ടി.എസ്.എസ് പ്രസിഡന്റ് ഹാജ പാച്ചല്ലൂര്‍ അധ്യക്ഷത വഹിച്ചു. നജീബ് ഖാന്‍ വെഞ്ഞാറമൂട് സ്വാഗതവും അജി ആര്യനാട് നന്ദിയും പറഞ്ഞു. നവോദയ പ്രസിഡന്റ് വി.കെ. റഊഫ് ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it