ടിവി കാണുന്നതിനെ ചൊല്ലി തര്‍ക്കം; 13കാരന്റെ കഴുത്തറുത്തു

തിരുവനന്തപുരം: ടിവി കാണുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി വിദ്യാര്‍ഥിയുടെ കഴുത്തറുത്തു. നെയ്യാറ്റിന്‍കര എരിച്ചല്ലൂര്‍ കനവിള പുത്തന്‍വീട്ടില്‍ ഷാജിയുടെ മകന്‍ ഷൈനി(13)നാണു പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസി ബാബുവാണ് പ്രതി. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം.
അമ്മ സുമലതയോടൊപ്പം ടിവി കാണുകയായിരുന്നു ഷൈന്‍. ബാബു മണിക്കൂറുകളോളം വീട്ടിലിരുന്നതോടെ പുറത്തുപോവാന്‍ സുമലത നിര്‍ദേശിച്ചു. എന്നാല്‍, ഇയാള്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്നു പ്രദേശവാസികളെ അറിയിച്ച് ബാബുവിനെ പുറത്താക്കാനായി സുമലത വീടിനു വെളിയിലിറങ്ങി. ഈ സമയം ഷൈനിനോട് ബാബു വെള്ളം ആവശ്യപ്പെട്ടു. വെള്ളവുമായി വന്ന കുട്ടിയെ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.
ശസ്ത്രക്രിയക്കുശേഷം കുട്ടിയെ വാര്‍ഡിലേക്കു മാറ്റി. ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. പൊറ്റയില്‍കട സെന്റ് മേരീസ് യുപി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് ഷൈന്‍. പ്രതിക്കായി പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it