ടിഫിന്‍ മാത്രമല്ല, കൊറിയറിനും ഡബ്ബാവാലകള്‍

മുംബൈ: ലോകപ്രസിദ്ധരായ മുംബൈയിലെ ഡബ്ബാവാലക ള്‍ തങ്ങളുടെ സേവനം ടിഫിന്‍ (ഉച്ചഭക്ഷണം) വിതരണത്തിനു പുറമേ കൊറിയര്‍ സര്‍വീസിലേക്കും വ്യാപിപ്പിക്കുന്നു. ഒഴിവു സമയങ്ങളില്‍ കൊറിയര്‍ പാഴ്‌സലുകളിലേക്കും സേവനം എത്തിക്കുന്നതാണു പദ്ധതി. നഗരത്തില്‍ കൊറിയര്‍ സര്‍വീസ് തുടങ്ങുന്ന പദ്ധതി അന്തിമഘട്ടത്തിലാണെന്ന് ഡബ്ബാവാല അസോസിയേഷന്‍ വക്താവ് സുഭാഷ് തലേകര്‍ പറഞ്ഞു.
നിത്യജീവിതത്തിന്റെ ചെലവ് ഏറിവരുന്ന സാഹചര്യത്തില്‍ ഡബ്ബാവാലകള്‍ക്ക് അധികനേട്ടം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി രൂപീകരിച്ചത്. മുംബൈയിലെ വിവിധ കമ്പനികളുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അടുത്ത 15 ദിവസത്തിനുള്ളില്‍ കാര്യങ്ങളില്‍ അന്തിമ തീരുമാനം പുറത്തുവരുമെന്നാണ് ഡബ്ബാവാല അസോസിയേഷന്‍ വ്യക്തമാക്കുന്നത്.
നിലവില്‍ 5000ഓളം പേരാണ് ദിവസവും രണ്ടുലക്ഷത്തിലധികം വരുന്ന ടിഫിന്‍ ബോക്‌സുകള്‍ മുംബൈയിലാകെ വിതരണം ചെയ്യുന്നത്. വ്യത്യസ്ത വീടുകളില്‍നിന്നു ശേഖരിക്കുന്ന ഉച്ചഭക്ഷണം യാതൊരു പിഴവും കൂടാതെ പലയിടങ്ങളിലും ജോലി ചെയ്യുന്ന വീട്ടുകാരില്‍ എത്തിക്കുന്ന ഡബ്ബാവാലകള്‍ ഇന്നും മുംബൈ നഗരത്തിന്റെ അഭിമാനത്തിന്റെ മുഖമാണ്.
Next Story

RELATED STORIES

Share it