kannur local

ടിപ്പു ജയന്തി; കുടകില്‍ ഇന്ന് നിരോധനാജ്ഞ



ഇരിട്ടി:  ടിപ്പുസുല്‍ത്താന്‍ ജന്മദിനാഘോഷം സംഘടിപ്പിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സംഘപരിവാര ആഭിമുഖ്യമുള്ള ടിപ്പു ജയന്തി വിരോധ മുന്നണി ഇന്ന് കുടക് ജില്ലയില്‍ ബന്ദാചരിക്കും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ വിന്‍സന്റ് ഡിസൂസ 144 പ്രകാരം ഇന്നു രാവിലെ ആറുമുതല്‍ നാളെ വൈകീട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പോലിസ് ഒരുക്കിയിട്ടുള്ളത്. നിരോധനാജ്ഞ പ്രകാരം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിനില്‍ക്കാന്‍ പാടില്ല. 1500 പോലിസുകാരെയാണ് ക്രമസമാധാന പാലനത്തിനായി ജില്ലയില്‍ നിയോഗിച്ചിട്ടുള്ളത്. മദ്യശാലകളുടെ പ്രവര്‍ത്തനം ഇന്നലെ രാത്രി മുതല്‍ നിരോധിച്ചു. കണ്ണൂര്‍, വയനാട്, കാസര്‍ക്കോട്, ഹാസന്‍, ദക്ഷിണ കന്നഡ, മൈസൂര്‍ എന്നീ ജില്ലകളില്‍നിന്ന് കുടകില്‍ പ്രവേശിക്കുന്ന കേന്ദ്രങ്ങളിലായി 10 ചെക്‌പോസ്റ്റുകള്‍ തുറക്കുകയും 40 സിസിടിവി കാമറകള്‍ സ്ഥാപിക്കുകയും ചെയ്തു. കുടക് ജില്ലയില്‍ 60 ചെക്‌പോസ്റ്റുകളും 249 സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. പോലിസിന്റെ അറുപതും വനംവകുപ്പിന്റെ പതിനാലും പട്രോളിങ് സംഘങ്ങള്‍ മുഴുവന്‍ സമയവും റോന്തു ചുറ്റും. ദ്രുതകര്‍മ സേനയുടെ നേതൃത്വത്തില്‍ ഇന്നലെ ജില്ലയിലെ ടൗണുകളില്‍ റൂട്ട് മാര്‍ച്ച് നടത്തി. ഒരു പോലിസ് മേധാവി, 8 ഡിവൈഎസ്പിമാര്‍, 23 സ.ഐ, 68 എസ്‌ഐമാര്‍, 113 എഎസ്‌ഐമാര്‍ എന്നിവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
Next Story

RELATED STORIES

Share it