Flash News

ടിപ്പു ജയന്തിയെ പിന്തുണച്ച് ശ്രീ ശ്രീ രവിശങ്കറും



ബംഗളൂരു: കര്‍ണാടകയിലെ ബിജെപി എംഎല്‍എയ്ക്കു പിന്നാലെ സംഘപരിവാര നേതൃത്വത്തെ വെട്ടിലാക്കി ടിപ്പു സുല്‍ത്താന്‍ ജയന്തിക്കു പിന്തുണയുമായി ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറും. നേതാക്കളും ചരിത്ര പുരുഷന്‍മാരുമായ എല്ലാവരും നല്ലതും ചീത്തയുമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ടിപ്പു സുല്‍ത്താന്‍ ചെയ്ത നല്ലകാര്യങ്ങളില്‍ ശ്രദ്ധയൂന്നുകയും അത്തരം കാര്യങ്ങള്‍ മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ടിപ്പു സുല്‍ത്താന്‍ മതഭ്രാന്തനാണെന്നും ഭരണ കാലത്ത് ആയിരങ്ങളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയമാക്കിയെന്നുമുള്ള വ്യാജ ആരോപണം ഉന്നയിച്ച് സംഘപരിവാര സംഘടനകള്‍ കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കെതിരേ തെരുവിലിറങ്ങിയതിനു പിന്നാലെ സംഘപരിവാര സഹയാത്രികനായ ശ്രീ ശ്രീ രവി ശങ്കര്‍ ടിപ്പു ജയന്തിക്കു പിന്തുണ പ്രഖ്യാപിച്ചതു നേതൃത്വത്തെ വെട്ടിലാക്കി. ടിപ്പു ജയന്തി ആഘോഷങ്ങള്‍ കര്‍ണാടകയിലെ ബിജെപി എംഎല്‍എ ഉദ്ഘാടനം ചെയ്തതു സംഘപരിവാര നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. സംഘപരിവാര പ്രവര്‍ത്തകരുടെ എതിര്‍പ്പ് അവഗണിച്ചു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി കഴിഞ്ഞദിവസം ആഘോഷിച്ചിരുന്നു. ടിപ്പു ജയന്തിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ ബംഗളൂരുവിലെ വിധാന്‍ സൗധത്തില്‍ നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it