ടിപ്പുസുല്‍ത്താന്റെ ജന്മദിനം ഇന്ന്: ആഘോഷം ബിജെപി ബഹിഷ്‌കരിക്കും

ബംഗളൂരു: ധീര ദേശാഭിമാനി ടിപ്പു സുല്‍ത്താന്റെ ജന്മദിനത്തോടനുബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഇന്ന് നടത്തുന്ന ആഘോഷ പരിപാടികളില്‍ ബിജെപി പങ്കെടുക്കില്ല. ടിപ്പു മത ഭ്രാന്തനാണെന്നാരോപിച്ചാണ് ബിജെപിയുടെ ബഹിഷ്‌കരണം. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങളില്‍ തങ്ങളുടെ പ്രതിനിധികളാരും പങ്കെടുക്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രഹഌദ് ജോഷി പറഞ്ഞു.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എംഎല്‍എമാരുടെ അധ്യക്ഷതയില്‍ ആഘോഷം സംഘടിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ബിജെപിക്കുള്ള 44 എംഎല്‍എമാര്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും ജോഷി പറഞ്ഞു.
18ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേയും സാമൂഹിക ഉച്ചനീചത്വത്തിനെതിരേയും ശക്തമായ നിലപാടെടുത്ത മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആദ്യമായാണ് കര്‍ണാടക സര്‍ക്കാര്‍ ആഘോഷിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരായ യുദ്ധത്തില്‍ 1799ല്‍ ശ്രീരംഗപട്ടണത്തുവച്ചാണ് ടിപ്പു കൊല്ലപ്പെട്ടത്.
എതിര്‍പ്പുകള്‍ വകവയ്ക്കാതെ പരിപാടിയുമായി മുന്നോട്ടുപോവുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
Next Story

RELATED STORIES

Share it